Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA Notificatio

Malappuram

ഇ​എ​സ്എ വി​ജ്ഞാ​പ​നം: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

പൂ​ക്കോ​ട്ടും​പാ​ടം: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാ​മ​ത് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ അ​മ​ര​ന്പ​ല​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കേ​ര​ള ക​ർ​ഷ​കസം​ഘം അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ൽ​കി.

2026 ജൂ​ലൈ 27നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മു​ന്പ് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് പു​തി​യ ക​ര​ട് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ഈ ​വി​ജ്ഞാ​പ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​മ​ര​ന്പ​ലം ഉ​ൾ​പ്പെ​ടെ 11 വി​ല്ലേ​ജു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​മ​ര​ന്പ​ലം കൂ​ടാ​തെ ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, കാ​ളി​കാ​വ്, ചോ​ക്കാ​ട്, അ​ക​ന്പാ​ടം, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, കു​റു​ന്പ​ല​ങ്ങോ​ട്, ചു​ങ്ക​ത്ത​റ എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ മ​റ്റ് വി​ല്ലേ​ജു​ക​ൾ.

ജ​ന​വാ​സമേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വ്യ​ക്ത​മാ​യ അ​തി​ർ​ത്തി നി​ർ​ണ​യം ന​ട​ത്ത​ണം, ഇ​എ​സ്എ അ​തി​ർ​ത്തി, സ​ർ​വേ ന​ന്പ​റു​ക​ൾ, വ​ന​വി​സ്തൃ​തി എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന കാ​ഡ​സ്ട്ര​ൽ മാ​പ്പു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണം, 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9,107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല​യു​ണ്ടെ​ന്ന ക​ണ​ക്കി​ലെ പി​ശ​കു​ക​ൾ തി​രു​ത്തു​ക​യും ഓ​രോ വി​ല്ലേ​ജി​ലെ​യും യ​ഥാ​ർ​ഥ വ​ന​വി​സ്തൃ​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും വേ​ണം.
അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം, ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൻ​മേ​ൽ ആ​ക്ഷേ​പ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ 60 ദി​വ​സ​ത്തെ സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാര്യങ്ങളിൽ നീ​ട്ടി കി​ട്ട​ണം. എ​ന്നി​വ​യാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ.

ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​കസം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. പ്ര​സ​ന്ന​ൻ, പി.​വി. മു​കു​ന്ദോ​ഷ്, അ​മ​ര​ന്പ​ലം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. പ്ര​മോ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എ. ന​സീ​ർ, പി.​കെ. ബീ​ന, ഒ. ​ഷാ​ജി, സി​പി​എം ചു​ള്ളി​യോ​ട്, അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പെ​രു​ന്പ​ല​ത്ത്, പി.​സി. ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണം: കർഷകസംഘം

ക​രു​വാ​ര​കു​ണ്ട്: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും അ​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കി​യും സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കി​യും ന​ട​പ്പാ​ക്കേ​ണ്ട​താ​ണെ​ന്ന് ക​ര്‍​ഷ​കസം​ഘം. പ​തി​റ്റാ​ണ്ടു​ക​ളു​ടെ സ​മ്പാ​ദ്യ​വും ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഇ​ട​വും ന​ഷ്ട​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നാ​യി ക​ര്‍​ഷ​ക​രും ബ​ഹു​ജ​ന​ങ്ങ​ളും ഒ​രു​മി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും എം​ല്‍​എ​മാ​രും എം​പി​മാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ര്‍​ഷ​കസം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.​പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ വീ​ണ്ടും ആ​ക്ഷേ​പ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ര്‍​ഷ​ക സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലും എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളി​ലും പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ക്ക​ണ​മെ​ന്നും കേ​ര​ള ക​ര്‍​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം എ.​ടി. റെ​ജി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ്, ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​റ​ഹീം, മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ സ​ണ്ണി മ​റ്റ​ത്താ​ണി, സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up